എന്റെ വിളക്കു കത്തിക്കപ്പെടുക ഉണ്ടായില്ല.ഞാൻ കാത്തിരുന്നു.എന്റെ മൺവിളക്കു ചായം പുരട്ടി നിറം പിടിപ്പിച്ചു.വാസനയുളള എണ്ണ നിറച്ച് -പതുപതുത്ത തിരിയുമിട്ട്ഞാൻ കാത്തിരുന്നു.പക്ഷേവിളക്കു കത്തിക്കപ്പെടുകയുണ്ടായില്ല. മിന്നാമിനുങ്ങുകൾ വന്നു.അവരുടെ ചൂടില്ലാത്ത വെളിച്ചത്തിൽ തിരി കത്തിയില്ല.ശ്രീകോവിലിനകത്തുകൂടി കൊളളിമീൻ വീശി.തിരിത്തലപ്പു കരിഞ്ഞു.കത്തിയില്ല.എന്റെ വിളക്കു കത്തിയ്ക്കപ്പെടുകയുണ്ടായില്ല.അവസാനം വരെയും.
-രാജലക്ഷ്മി
Select a background
More quotes by രാജലക്ഷ്മി
Popular Authors
A curated listing of popular authors.