39 Quotes About Malayalam

  • Author T.D. Ramakrishnan
  • Quote

    നന്നായി അഭിനയിക്കാന്‍ കഴിയുന്നവനേ നല്ല കച്ചവടക്കാരനാകാന്‍ പറ്റു. സ്നേഹവും അടുപ്പവുമെല്ലാം ഭംഗിയായി അഭിനയിക്കണം .കഴുത്തറക്കുമ്പോഴും പുഞ്ചിരിക്കണം .ചതിക്കുമ്പോഴും സഹായിക്കുകയാണെന്നു തോന്നണം .നുണപറയുമ്പോഴും സത്യ പ്രഭാഷണംനടത്തുന്ന വിശുദ്ധന്റെ മുഖഭാവമായിരിക്കണം .ഒരിക്കിലും മുഖത്ത് ദേഷ്യം വരാന്‍ പാടില്ല .

  • Tags
  • Share

  • Author Anand
  • Quote

    ഒരു നല്ല മുസ്ലീമും ഒരു നല്ല കമ്യൂണിസ്റ്റുകാരനും നല്ല ഹിന്ദുവുമൊക്കെയാകുന്നതില്‍ ഒരു തിന്മയുണ്ട് കാലത്തിനോടെന്ന പോലെ സ്വന്തത്തോടും അയാള്‍ നീതി ചെയ്യുന്നില്ല എന്നതാണത്. താന്‍ ജീവിക്കുന്ന കാലത്തിനോടാണ് ഒരുവന്‍റെ ആദ്യത്തെ പ്രതിബദ്ധത. എല്ലാ മതത്തിലേയും മൌലികവാദികള്‍ക്ക് പ്രതിബദ്ധത വേറൊരു കാലത്തിനോടാണ്. വേറൊരു കാലത്തുണ്ടായിട്ടുള്ള തത്വശാസ്ത്രത്തിനോടോ ഗ്രന്ഥങ്ങളോടോ ആണ്.

  • Tags
  • Share

  • Author M.N. Vijayan
  • Quote

    സംതൃപ്തമായ യുവത്വം നിഷ്ക്രിയമായ യുവത്വവും നിര്ജീവമായ ജീവിതവുമായിത്തീരും... യുവത്വത്തിന് അതിന്റെ അസ്വസ്ഥത നഷ്ടപ്പെടുമ്പോള് അതൊരു യന്ത്രം പോലെ സമര്ത്ഥവും നിര്ജീവവും വന്ധ്യവും ആയിത്തീരും. വന്ധ്യതയ്ക്ക് ഒന്നിനെയും സൃഷ്ടിക്കുവാന് കഴിയാത്തതുകൊണ്ട് പുതിയ ഒരു ലോകക്രമത്തെ നിര്മ്മിക്കുവാനും അതിന് കഴിയില്ല.

  • Tags
  • Share

  • Author T.D. Ramakrishnan
  • Quote

    സൌന്ദര്യമൊ കരുത്തൊ കാരണം ഇഷ്ടപെട്ടുപോയ ഇണയെ എന്നെന്നേക്കും സ്വന്തമായി നിറുത്താന്‍ പ്രയോഗിക്കുന്ന തന്ത്രമാണ് പ്രണയം

  • Tags
  • Share

  • Author Fr.Boby Jose Kattikad
  • Quote

    എത്രകോടി മനുഷ്യര്‍ വാഴുന്ന ഭൂമിയാണിത്. ഇതില്‍ നിങ്ങള്‍ക്കാരുമില്ലാ എന്നു കരയരുത്. അങ്ങനെ കരുതുന്നുണ്ടെങ്കില്‍ വിശ്വമാനവികതയുടെ ഹൃദയത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്യുക. ആരോ ഉണ്ട്... ജീവിതവുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന അദൃശ്യമെങ്കിലും ദൃഢമായ ഏതോ കണ്ണി. എത്ര ദൂരെയായാലും സ്നേഹത്തിന്റെ കാന്തികഹൃദയത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്ന ഒരു കണ്ണി...

  • Tags
  • Share

  • Author T.D. Ramakrishnan
  • Quote

    സ്വാര്‍ത്ഥതയുടെ പേരില്‍ ഇണയെ ചങ്ങലയില്ലാതെ കെട്ടിയിടാനുള്ള തന്ത്രമാണ് കുടുംബം

  • Tags
  • Share

  • Author Boby Jose Kattikad
  • Quote

    പുഴയോരത്ത് ഒരുമിച്ചു നടക്കുമ്പോള്‍ കാലിൽ തടഞ്ഞതൊരു ശംഖ്. " ഇതിലെ നീലിച്ച രേഖകൾ നിന്‍റെ പിൻ കഴുത്തിലെ പോലെ...."ഒരു നിമിഷം നമ്മൾ നിശബ്ദരായി. പിന്നെയവൾ പറഞ്ഞുശംഖിന്‍റെ പുറംകൗതുകങ്ങളിൽ മനസ്സ് കുടുങ്ങരുത്.അതിനുള്ളിൽ ഓംകാരമുണ്ട് ധ്യാനിക്കുക"അങ്ങനെ നാം വീണ്ടും നിർമലരായി.

  • Tags
  • Share

  • Author Fr.Boby Jose Kattikad
  • Quote

    ഇവന്‍ എന്‍റെ പ്രിയപുത്രനാകുന്നു, ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. "ഈ വചനത്തിന്‍റെ ആദ്യഭാഗം ഓരോ പുലരിയിലും മനസ്സിനോടു പ്രാര്‍ഥനാപൂര്‍വ്വം മന്ത്രിക്കേണ്ടതാണ്.ഞാൻ ദൈവത്തിന്‍റെ പ്രിയങ്കരനാണെന്ന സുവിശേഷം.ഇവനില്‍ ഞാന്‍ സംപ്രീതനായെന്ന രണ്ടാം പാദം കേൾക്കുന്നുണ്ടൊയെന്നു സ്വയം ധ്യാനിക്കേണ്ടത് രാത്രിയിലും.കിടക്കയിലെക്കു മടങ്ങുബോൾ ഈ രണ്ടുസ്വരങ്ങളും എല്ലാവർക്കും കേൾക്കാൻ കഴിയട്ടെ.സഞ്ചാരിയുടെ ദൈവംഫാ.ബോബി ജോസ് കട്ടികാട്

  • Tags
  • Share

  • Author Akbar Kakkattil
  • Quote

    ആരവങ്ങളില്‍ ഉന്മത്തരാവാതെ, പരാജയങ്ങളില്‍ നിരാശരാവാതെ രണ്ടിലും സമചിത്തത പാലിച്ച് മാനസികോര്‍ജ്ജം നേടുന്നതിലാവണം നിങ്ങളുടെ നോട്ടം. ഇതിനര്‍ത്ഥം സൗകര്യങ്ങള്‍ ഉപയോഗിക്കരുതെന്നല്ല. നിങ്ങളെ ഉണ്ടാക്കാന്‍ നിങ്ങള്‍ വിചാരിച്ചാലേ കഴിയൂ എന്നു മാത്രമാണ്. മറ്റെല്ലാം ചെറിയ രാസത്വരകങ്ങള്‍ മാത്രം.

  • Tags
  • Share