39 Quotes About Malayalam

  • Author Joseph Annamkutty Jose
  • Quote

    തിരിച്ച് സ്നേഹിക്കില്ല എന്നറിഞ്ഞിട്ടും നീണ്ടു നിന്നേക്കില്ല എന്നറിഞ്ഞിട്ടും പിന്നേയും സ്നേഹിക്കാൻ പറ്റുന്നതാണ് 'സ്നേഹം' എന്ന വാക്കിനെ അത്ഭുതമാക്കുന്നത്.

  • Tags
  • Share

  • Author K. R. Meera
  • Quote

    കണ്ണട മാറ്റി നീളമുള്ള പാതി മങ്ങിയ കണ്ണുകൾ വെളിപ്പെടുത്തി അയാൾ എന്നെ നോക്കി മന്ദഹസിച്ചു. പുരുഷൻ താൻ സ്നേഹിക്കുന്ന സ്ത്രീയെ നോക്കുന്ന നോട്ടമാണത് എന്ന് ഞാൻ വിഭ്രമിച്ചു. അപ്പോൾ മനസ്സാക്ഷി പ്രത്യക്ഷപ്പെട്ടില്ല; മരണത്തിന് ശേഷം എന്റേയും, നാമവും ജീവിതവും ഭാരതത്തിലും മുഴുവൻ ലോകത്തും അനശ്വരമായിത്തീരുമെങ്കിൽ അത് ഹൃദയ രക്തം ചീന്തി മാത്രം സാക്ഷാൽക്കരിക്കാൻ സാധിക്കുന്ന ഈ നശിച്ച പ്രണയത്തിന്റെ പേരിലായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതുമില്ല.

  • Tags
  • Share

  • Author Benyamin
  • Quote

    ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്.

  • Tags
  • Share

  • Author K P Ramanunni
  • Quote

    വിച്ഛേദിക്കപ്പെടുമ്പോൾ ബന്ധങ്ങളിൽ നിന്ന് ഒരിക്കലും തിരിച്ചെടുക്കാൻ പറ്റാത്ത ഊർജ്ജമാണ്‌ ആവിയായി പോകുന്നത്..

  • Tags
  • Share

  • Author Kumaranasan
  • Quote

    ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെയാചാരമാകാം,നാളത്തെ ശാസ്ത്രമതാകാം, അതിൽ മൂളായ്ക സമ്മതം രാജൻ

  • Tags
  • Share

  • Author P.S. Jagadeesh Kumar
  • Quote

    ശത്രുവിനെ സൃഷ്ടിക്കാതെ സ്നേഹം സൃഷ്ടിക്കുന്ന കലയാണ് മാനവികത

  • Tags
  • Share

  • Author Boby Jose Kattikad
  • Quote

    സ്നേഹമെന്നാല് ഉപാധികളില്ലാതെയ ­ാകണം.ഉപാധികള് ഉള്ളതിന് പേരോ വെറുമിഷ്ടംനീയിങ്ങനെയാല് എനിക്കിഷ്ടമെന്ന ­ോ, ഞാനങ്ങനെയായാല് ഇഷ്ടപ്പെട്ടേക്ക ­ുമെന്നോരോഉപാധികള് വെയ്ക്കുമ്പോഴതു ­ വെറും ഇഷ്ടമായ് മാറുന്നു..തിരികെയൊന്നും കിട്ടാനില്ലെന്ന ­റിഞ്ഞിട്ടും ചേര്ത്തുനിര്ത്ത ­ുന്നതോ സ്നേഹം.

  • Tags
  • Share

  • Author Fr.Boby Jose Kattikad
  • Quote

    സ്വതന്ത്രനാണു ഞാനെന്നൊക്കെ പറയുന്നതിൽ വാസ്തവത്തിൽ എന്തുകഴമ്പുണ്ട്? എത്രയോ മുൻ വിധികളുടെ അദ്രശ്യ ചരടുകളാൽ നിയന്ത്രിക്കപ്പെടുന്ന പാവക്കുത്തുകള്ളിലെ നിസ്സഹായരായ പാവകളെപ്പൊലെയാണു പലപ്പോഴും നമ്മൾ.

  • Tags
  • Share

  • Author Fr.Boby Jose Kattikad
  • Quote

    ഭൂമിയിലേക്കുവച്ച്‌ ഏറ്റവും നല്ല കുശലമെന്താണ്‌, വല്ലതും കഴിച്ചോ! ഇരുപതു രൂപയുണ്ട്‌ കൈയിൽ. തെരുവിന്റെ അങ്ങേയറ്റത്ത്‌ ഒരു കടയുണ്ട്‌. അവിടെ ഇപ്പോഴും കഞ്ഞിയും പയറും പന്ത്രണ്ടു രൂപയ്ക്ക്‌ കിട്ടും. നിങ്ങളെന്താ കഴിക്കാത്തത്‌! വേണ്ട നീ കഴിക്കുന്നത്‌ നോക്കിയിരിക്കുമ്പോൾത്തന്നെ കണ്ണും വയറുംനിറഞ്ഞു.

  • Tags
  • Share